.
GVGHSS CHITTUR
Sunday, October 2, 2011
Thursday, September 29, 2011
സ്ക്കൂളിന്റെ ചരിത്രം
കരിമ്പനകളുടെ നാടായ പാലക്കാട്, രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ നാടായ ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാദ്ധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്. പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി, ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്.
ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭരായ മുന്‍ പ്രധാനാധ്യാപകരുമായി അഭിമുഖം നടത്തി. സ്ക്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു.
ബ്രീട്ടീഷ് ഭരണകാലത്ത് കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്ക്കൂള്‍ 1930-31കാലഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അക്കാലത്തെ ബ്രീട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണിയായിരുന്നു.അവരുടെ സ്മരണാര്‍ത്ഥമാണ് സ്ക്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്ക്കൂള്‍ എന്ന പേര് ലഭിച്ചത്.ഇംഗ്ലീഷ് മാധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി. ഗൗരിപവിത്രന്‍ അനേകം വര്‍ഷം സേവനമനുഷ്ഠിച്ചു.
ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയില്‍ കേരളത്തില്‍ മറ്റു രണ്ടു സ്കൂളുകള്‍ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍) എറണാകുളത്തെ മോഡല്‍ ഗേള്‍സ് ഹൈസ്കൂളും.
ഈ സ്കൂളിന് നാല് ബാച്ചുകള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 41 ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കില്‍ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങള്‍, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങള്‍ വന്നാല്‍ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ക്ലബ്ബു്, സോഷ്യല്‍ സയന്‍സ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവര്‍ത്തനം ചിറ്റൂര്‍ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കുകൂടി മാതൃകയാണ്.
ആധുനിക സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങള്‍ക്കായി CD മുതലായ ഇവയില്‍ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീല്‍ഡ് ട്രിപ്പുകള്‍, ദിനാചരണങ്ങള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാര്‍ഹമായ പ്രത്യേകതകളാണ്.
ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വര്‍ഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇന്നലകളിലെ മുന്‍ഗാമികളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളില്‍ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നും ദത്തശ്രദ്ധരാണ്.
ക്രമന: | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
1 | ശ്രീമതി.ഗൗരി പവിത്രന്‍ | …................................... |
2 | ശ്രീമതി.പാറുക്കുട്ടിയമ്മ | …................................... |
3 | ശ്രീമതി.ദേവകിയമ്മ | …................................... |
4 | ശ്രീമതി.കുഞ്ഞക്കാവമ്മ | ….................................... |
5 | ശ്രീമതി.സരസ്വതിയമ്മ | ….................................... |
6 | കുമാരി.മാധവി | ….................................... |
7 | ശ്രീമതി.സി.വൈ.കല്യാണിക്കുട്ടി | 17.04.1972 - 30.05.1980 |
8 | ശ്രീമതി.കൊച്ചമ്മിണി | 30.05.1980 – 31.05.1984 |
9 | ശ്രീമതി.എ.കെ.ശാന്ത | 01.04.1984 – 19.04.1986 |
10 | ശ്രീ.ഇ.ദേവദാസ് | 03.07.1986 – 30.07.1986 |
11 | ശ്രീമതി.കുസുമകുമാരിയമ്മ | 22.08.1986 – 12.12.1986 |
12 | ശ്രീ.എ.മാണിക്യനായകം | 15.06.1987 – 30.08.1988 |
13 | ശ്രീമതി.പി.പൊന്നമ്മ | 30.09.1988 – 01.06.1992 |
14 | ശ്രീമതി.ആര്‍.ജയ | 01.06.1992 – 24.05.1996 |
15 | ശ്രീ.കെ.വി.നരേന്ദ്രന്‍ | 24.05.1996 – 12.05.1998 |
16 | ശ്രീമതി.എം.ഇ.അച്ചാമ്മ | 12/05/98........... |
17 | ശ്രീമതി.പി.രാജരാജേശ്വരി | 01.06.2000 – 27.05.2002 |
18 | ശ്രീ.ആര്‍.ശശിധരന്‍നായര്‍ | 27.05.2002 – 01.09.2005 |
19 | ശ്രീ.വി.ടി.സാമു | 01.09.2005 – 31.05.2006 |
20 | ശ്രീമതി.മജോബ്രൈറ്റ് | 01.08.2006 – 10.05.2007 |
21 | ശ്രീ.സി.ആര്‍.വിജയനുണ്ണി | 01.06.2007 – 26.05.2008 |
22 | ശ്രീമതി.കെ.കല്ല്യാണിക്കുട്ടി | 04.06.2008 – 31.03.2009 |
23 |
|
|
24 |
|
|
Tuesday, September 27, 2011
രക്ഷിതാക്കള്‍ക്കുളള ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി
ഐ.സി.ടി. ബോധവല്‍ക്കരണ പരിപാടി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ ശ്രീ.പി.കൃഷ്ണന്‍
ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുടെ സഹായത്തോടെ
എസ്.ഐ.ടി.സി ശ്രീ. മുരളികുമാരന്‍സാര്‍ പ്രോജക്ടിന്റെ പ്രവര്‍ത്തന പദ്ധതികളെക്കുറിച്ചും
അവ നടപ്പാക്കുന്നതിന് ആവിഷ്ക്കരിച്ച പരിപാടികളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ
ക്ലാസ് സംഘടിപ്പിച്ചു.കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിലുള്ള അറിവും ശേഷികളും
നേടിയെടുക്കുന്നതില്‍ വിവര വിനിമയ സാങ്കേതിക വിദ്യാപഠനത്തിന്റെ ആവശ്യകത അദ്ദേഹം
വ്യക്തമാക്കി. എസ്.എസ്.ഐ.ടി.സി. ശ്വേത നന്ദി പറഞ്ഞു.